Uncategorized

രാഹുല്‍ ഗാന്ധിക്ക് ഇന്‍കാസ് യൂത്ത് വിംഗ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ദോഹ. പാര്‍ലിമെന്റ് അംഗത്വം അയോഗ്യത കല്‍പ്പിക്കപ്പെട്ട രാഹുല്‍ഗാന്ധിയ്ക്ക് ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. നജു ചക്കരയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആഷിഖ് തിരൂര്‍ സ്വാഗതമാശംസിച്ചു. യോഗത്തില്‍ ബഷീര്‍ തുവാരിക്കല്‍, സി.താജുദീന്‍, ഈപ്പന്‍ തോമസ്, കമാല്‍ കല്ലാത്തയില്‍, ജോയ് പോച്ചവിള, വര്‍ഗീസ് വര്‍ഗീസ്, ഷിബു കല്ലറ,ഫാസില്‍ ആലപ്പുഴ,ജയ്പാല്‍ തിരുവനന്തപുരം, അഹദ് കണ്ണൂര്‍, സര്‍ജിത് കുട്ടമ്പറമ്പത്, ഇങ സുരേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

യൂത്ത് വിംഗ് നേതാക്കളായ ഷെമീര്‍ പുന്നൂരാന്‍, ശിഹാബ് നരനിപ്പുഴ, ശഫാഫ് ഹാപ്പാ, ഫൈസല്‍ തിരുവനന്തപുരം, മഞ്ജുനാഥ് ശൂരനാട്, റിഷാദ് എറണാകുളം തുടങ്ങിവര്‍ സംസാരിച്ചു. യോഗത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിച്ച് ജിഷ ജോര്‍ജ് ഇടപ്പള്ളി പ്രമേയം അവതരിപ്പിച്ചു. ഹാഷിം ആലപ്പുഴ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!