Uncategorized

പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പിന്തുണയുമായി അംബാസിഡര്‍മാര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിക്ക് പിന്തുണയുമായി അംബാസിഡര്‍മാര്‍ രംഗത്ത്

ഖത്തറിലെ ഇറാന്‍ അംബാസഡര്‍ ഹമീദ് റെസാ ഡെഹ്ഗാനി, അര്‍ജന്റീന എംബസി ചാര്‍ജ് ഡിഅഫയേഴ്‌സ് മാനുവല്‍ ആല്‍ഫ്രെഡോ പാസ്, ഘാനയുടെ അംബാസഡര്‍ ഇമ്മാനുവല്‍ എനോസ്, പനാമയുടെ അംബാസഡര്‍ മൂസ അബ്ദുല്‍ അശ്വത്, കോസ്റ്റാറിക്കയുടെ അംബാസഡര്‍ മരിയാനോ സെഗുര അവിലയിലെ എന്നിവരാണ് കഴിഞ്ഞ ദിവസം അല്‍ വകറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്രാന്‍ അല്‍ ബുഅയിനാനിന്റെ സാന്നിധ്യത്തില്‍ നടന്ന മരം നടല്‍ പരിപാടിയില്‍ പങ്കെടുത്തത്.

മുനിസിപ്പാലിറ്റിയുടെ പാര്‍ക്ക്‌സ് വിഭാഗം മേധാവി ഉമര്‍ മുഹമ്മദ് അല്‍ ജാബര്‍, വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.

ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!