Breaking News

ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് യാത്ര ചെയ്യുന്നവര്‍ ഓണ്‍ ലൈനില്‍ ചെക്കിന്‍ ചെയ്യാന്‍ ശുപാര്‍ശ

അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് യാത്ര ചെയ്യുന്നവര്‍ ഓണ്‍ ലൈനില്‍ ചെക്ക്-ഇന്‍ ചെയ്യാനും സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും ഫ്‌ളൈറ്റ് പുറപ്പെടുന്നതിന്റെ 3 മണിക്കൂര്‍ മുമ്പ് എത്തിച്ചേരാനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്‌ഐഎ) ശുപാര്‍ശ ചെയ്യുന്നു.

നിരവധി പേരാണ് ഈദ് അവധിക്ക് യാത്ര ചെയ്യുക. എയര്‍പോര്‍ട്ട് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുവാനും യാത്ര പ്രയാസ രഹിതമാക്കുവാനും ഓണ്‍ ലൈന്‍ ചെക്ക് ചെയ്യുന്നത് സഹായകമാകും.

ഇഹ് തിറാസില്‍ ആരോഗ്യ നില പച്ചയുള്ളവരെ മാത്രമേ എയര്‍പോര്‍ട്ടിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ . പുറപ്പെടുന്നവരുടെയും മടങ്ങുന്നവരുടെയും സൗകര്യത്തിനും സുരക്ഷയ്ക്കും, ആഗമന, പുറപ്പെടല്‍ ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനം യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാരുടെ പിക്ക്-അപ്പുകളും ഡ്രോപ്പ്-ഓഫുകളും ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗിലാക്കണം. 2022 ഏപ്രില്‍ 27 നും മെയ് 2 നും ഇടയില്‍, ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗിലെ
ആദ്യ മണിക്കൂര്‍ സൗജന്യമായിരിക്കും. അതിനുശേഷം സാധാരണ താരിഫ് ബാധകമാകും.

അതുപോലെ തന്നെ മെയ് 5 മുതല്‍ മെയ് 10 വരെ 05:00 – 07:00, 17:00 – 19:00, 23:00 – 03:00 എന്നീ സമയങ്ങളിലും ഹ്രസ്വകാല കാര്‍ പാര്‍ക്ക് സൗജന്യമായിരിക്കും: ദ

വിമാനം പുറപ്പെടുന്ന സമയത്തിന് അറുപത് മിനിറ്റ് മുമ്പ് ചെക്ക്-ഇന്‍ കൗണ്ടറുകള്‍ അടക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഓര്‍മിപ്പിച്ചു.

സുരക്ഷാ പരിശോധനയ്ക്കിടെ, ദ്രാവകങ്ങള്‍, എയറോസോള്‍, ജെല്‍ എന്നിവ പോലുള്ള നിരോധിത വസ്തുക്കളൊന്നും കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഏതെങ്കിലും ദ്രാവക പാത്രങ്ങള്‍ 100 മില്ലിയിലോ അതില്‍ കുറവോ ഉള്ള വ്യക്തവും വീണ്ടും സീല്‍ ചെയ്യാവുന്നതുമായ പ്ലാസ്റ്റിക് ബാഗില്‍ പായ്ക്ക് ചെയ്യണമെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു.

അവധിക്കാലമായതിനാല്‍ വളര്‍ത്തുമൃഗങ്ങളുമായുള്ള യാത്ര പരമാവധി കുറയ്ക്കാനും യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്.

Related Articles

Back to top button
error: Content is protected !!