Uncategorized

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ജൂലൈ 27 ന് , നേരിട്ടും ഫോണിലൂടെയും വെബെക്‌സിലൂടെയും പങ്കെടുക്കാനവസരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 27 ന് വ്യാഴായ്ച നടക്കും.

ഇന്ത്യന്‍ അംബാസിഡറുടെ അഭാവത്തില്‍ എംബസി ചാര്‍ജ് ഡി അഫയേര്‍സ് ടി.അജ്ഞലീന പ്രേമലത ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4.30 വരെ എംബസിയില്‍ നേരിട്ട് ഹാജരായും 4.30 മുതല്‍ 6 മണിവരെ വെബെക്‌സിലും (മീറ്റിംഗ് ഐ.ഡി 23755252347 , പാസ് കോഡ് 112200 ) 55097295 എന്ന ഫോണ്‍ നബര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.

Related Articles

Back to top button
error: Content is protected !!