Uncategorized

മെറാനക്രിയേഷന്‍സിന്റെ നിലാപ്പൊന്ന് റിലീസിനൊരുങ്ങുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : മെറാനക്രിയേഷന്‍സിന്റെ ബാനറില്‍ ദോഹ എഡിറ്റ്സ് അസ്സോസിയേറ്റ് ചെയ്യുന്ന ‘നിലാപ്പൊന്ന് ‘എന്ന സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു. മലയാളി സഹൃദയ ലോകത്തിനുളള ഓണസമ്മാനമാണിത്.

പതിനായിരക്കണക്കിനാളുകള്‍ യൂട്യൂബിലൂടെ തരംഗമാക്കിയ ‘ തുമ്പപ്പൂവ്’ എന്ന പ്രണയ ആല്‍ബത്തിനു ശേഷം ജയകുമാര്‍ മാധവന്‍ വരികള്‍ എഴുതി വെങ്കിട്ട് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു ആലപിക്കുന്ന ‘നിലാപ്പൊന്ന്’ ഉത്രാട നാളില്‍ പ്രേക്ഷകരിലേക്ക് എത്തും. ഓണത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും മാനവ സ്നേഹവും ഉദ്ഘോഷിക്കുന്ന മനോഹര വരികളും വശ്യമായ ആലാപനവും ഈ സംഗീതോപഹാരത്തെ സവിശേഷമാക്കുന്നു.

ഷാജുവാടിയിലാണ് പശ്ചാത്തല സംഗീത സംയോജനം. ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പരക്കുന്ന ഈ ഓണവിസ്മയത്തിന്റെ ദൃശ്യഭംഗി വയനാടിന്റെ വശ്യചാരുതയില്‍ ഒപ്പിയെടുത്തത് ഷാഫി കോരോത്താണ്. സിനിമ സംവിധായകനായ ഖലീഫ ഉമ്മര്‍ സംവിധാനം ചെയ്ത നിലാപൊന്നിന്റെ എഡിറ്റിങ് മിര്‍ഷാദ് നൂര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

വായനാട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ നിലാപൊന്നിന്റെ മീഡിയ മാര്‍ക്കറ്റിങ് ജുനീഷാണ്. ഖത്തറില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ വോയിസ് റിക്കോഡ് ചെയ്തത് സനൂപ് ഹൃദയനാഥിന്റെ ദോഹയിലുള്ള മാസ് സ്റ്റുഡിയോയിലും മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത് കൊച്ചിയിലുമാണ്.

Related Articles

Back to top button
error: Content is protected !!