പതിമൂന്നാമത് മിലിപ്പോള്‍ ഖത്തറിന് നാളെ തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംസ്പോസിയം എന്ന കമ്പനിയുമായി സഹകരിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത് മിലിപ്പോള്‍ ഖത്തറിന് ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നാളെ തുടക്കമാകും. ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ രംഗത്തെ മധ്യപൂര്‍വ ദേശത്ത് നടക്കുന്ന സുപ്രധാന പ്രദര്‍ശനമാണ് മിലിപ്പോള്‍ ഖത്തര്‍. മാര്‍ച്ച് 17 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നായി 71 വിദേശ കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പങ്കെടുക്കുമെന്ന് മിലിപോള്‍ ഖത്തര്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് ആല്‍ഥാനി അറിയിച്ചു. ഇതില്‍ 53 ശതമാനവും പുതിയ കമ്പനികളാണ്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, യുകെ, യു.എസ് എന്നീ രാജ്യങ്ങളുടെതായി 5 അന്താരാഷ്ട്ര പവലിയനുകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായിരിക്കും. കൂടാതെ അന്താരാഷ്ട്ര കമ്പനികളുടെ സ്വതന്ത്രമായ പവലിയനുകളും ഉണ്ടാകും.
ഖത്തറിന്റെ വിഷന്‍ 2030 അനുസരിച്ച എല്ലാ സുരക്ഷ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കുന്ന സുപ്രധാനമായ എക്സിബിഷനാണ് മിലിപ്പോള്‍ ഖത്തര്‍. കോവിഡ് തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ പ്രദര്‍ശനം എന്നതും മിലിപ്പോള്‍ പതിമൂന്നാമത് എഡിഷന്റെ പ്രത്യേകതയാകും
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണിശമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രദര്‍ശനത്തിലേക്ക്് പ്രവേശനം അനുവദിക്കുകയെങ്കിലും ധാരാളം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
മൂന്ന് സെമിനാറുകളാണ് മിലിപ്പോള്‍ ഖത്തറിന്റെ മറ്റൊരു സവിശേഷഷത. സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ഭീഷണികള്‍, വലിയ ഈവന്റുകളുടെ സുരക്ഷ തുടങ്ങിയവയെ കേന്ദ്രീകരിച്ച് നടക്കുന്ന സെമിനാറില്‍ വിദഗ്ധര്‍ പങ്കെടുക്കും.
കോവിഡ് വെല്ലുവിളികള്‍ക്കിടയിലും മിലിപ്പോള്‍ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച മിലിപ്പോള്‍ ഈവന്റ് ഡയറക്ടടര്‍ മേരി ലഗ്രീന്‍, മിലിപ്പോള്‍ ഖത്തര്‍ മേഖലയിലെ സുപ്രധാന സുരക്ഷ പ്രദര്‍ശനമയി സ്ഥാനം പിടിച്ചതായി നിരീക്ഷിച്ചു.പുതിയ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുവാനും സുരക്ഷക്രമീകരണങ്ങളില്‍ പുരോഗതി വരുത്തുവാനും ഈ പ്രദര്‍ശനം സഹായിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രദേശ വാസികള്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായ പരിസരമൊരുക്കുന്ന ഖത്തറിനൈ അവര്‍ പ്രകീര്‍ത്തിച്ചു. ഖത്തര്‍ വിഷന്‍ 2030 ഐശ്വര്വവും സുരക്ഷയും സമാധാനവുമുള്ള വൈവിധ്യവും വൈജ്ഞാനികാടിസ്ഥാനത്തിലുള്ളതുമായ ഒരു സമൂഹത്തെയാണ് വിഭാവനം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
സ്‌പോണ്‍സര്‍ഷിപ്പ് എഗ്രിമെന്റുകള്‍ കൈമാറുന്നു