
Uncategorized
ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്ക് പുനരധിവാസ ഹെല്‍പ്പ്ലൈന്‍ പദ്ധതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്ക് പുനരധിവാസ ഹെല്‍പ്പ്ലൈന്‍ പദ്ധതിയുമായി
ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്ക് ഫോളോ അപ്പ് പുനരധിവാസ പരിചരണവും സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ പുനരധിവാസ ഹെല്‍പ്പ്ലൈന്‍ ആണ് ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് (ക്യുആര്‍ഐ) ആരംഭിച്ചത്.
ആശുപത്രി വിട്ടിറങ്ങിയ ശേഷം സുഖം പ്രാപിക്കുന്നതിന് രോഗികള്‍ക്ക് ആവശ്യമായ പുനരധിവാസ പരിചരണം തുടരുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിനാണ് ശിശുരോഗവിദഗ്ദ്ധര്‍, മുതിര്‍ന്നവര്‍, മുതിര്‍ന്നവര്‍ക്കുള്ള പുനരധിവാസ സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹെല്‍പ്പ്ലൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.