Uncategorized

കോവിഡിന്റെ യു.കെ.വകഭേദമാണ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെയെണ്ണം കുത്തനെ കൂടാന്‍ കാരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: തീവ്ര പ്രഹരശേഷിയുളള കോവിഡിന്റെ യു.കെ.വകഭേദമാണ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെയെണ്ണം കുത്തനെ കൂടാന്‍ കാരണമെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നൂറോളം പേരാണ് ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലുള്ളത്.. ആദ്യ തരംഗത്തിന്റെ കൊടുമുടിയിലേതിനേക്കാള്‍ ഇരട്ടിയിലധികമാണിത് എച്ച്.എം.സി തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് മുഹമ്മദ് പറഞ്ഞു.

കോവിഡിന്റെ യുകെ വകഭേദം ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധിച്ചും വാക്‌സിനെടുത്തും രോഗബാധിതരാകാനുമുള്ള സാധ്യതകള്‍ കുറയ്ക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഥാനി വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!