റമദാനിലെ സമയക്രമം വ്യക്തമാക്കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) വിശുദ്ധ റമദാന്‍ മാസത്തിലെ നിരവധി സേവനങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചു. എച്ച്എംസി ആശുപത്രി ശൃംഖലയിലുടനീളമുള്ള എല്ലാ അടിയന്തിര, ഇന്‍പേഷ്യന്റ് സേവനങ്ങളും സാധാരണപോലെ തുടരും.
16000 എന്ന ഡെഡിക്കേറ്റഡ് നമ്പറിലുള്ള കോവിഡ് ഹെല്‍പ്പ്ലൈന്‍ ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കും.
എച്ച്എംസിയുടെ ഒപിഡി വെര്‍ച്വല്‍ ക്ലിനിക്കുകള്‍ എച്ച്എംസി അടിയന്തിര കണ്‍സള്‍ട്ടേഷന്‍ ക്ലിനിക്കുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും: ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 9 നും ഉച്ചകഴിഞ്ഞ് 2 നും ഇടയില്‍ രോഗികളെ അവരുടെ വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായി വിളിക്കും.
എച്ച്എംസി അടിയന്തിര കണ്‍സള്‍ട്ടേഷന്‍ സേവനം : –
റമദാന്‍ സേവന സമയം : ആഴ്ചയില്‍ 7 ദിവസം, രാവിലെ 8 മുതല്‍ 3 വരെ
സേവനം എങ്ങനെ ആക്സസ് ചെയ്യാം
*16000 വിളിക്കുക
*ഭാഷ തിരഞ്ഞെടുക്കുക
*എച്ച്എംസിക്കായി 3 തിരഞ്ഞെടുക്കുക
*എച്ച്എംസി അടിയന്തിര കണ്‍സള്‍ട്ടേഷനായി 1 തിരഞ്ഞെടുക്കുക
മാനസികാരോഗ്യ ഹെല്‍പ്പ്ലൈന്‍ : –
റമദാന്‍ സേവന സമയം: രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയും രാത്രി 9 മുതല്‍ 2 വരെയും, ശനിയാഴ്ച മുതല്‍ വ്യാഴം വരെയും, വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ 2 വരെയും
സേവനം എങ്ങനെ ആക്സസ് ചെയ്യാം
*16000 വിളിക്കുക
*ഭാഷ തിരഞ്ഞെടുക്കുക
*എച്ച്എംസിക്കായി 3 തിരഞ്ഞെടുക്കുക
*എച്ച്എംസി അടിയന്തിര കണ്‍സള്‍ട്ടേഷനായി 1 തിരഞ്ഞെടുക്കുക
എച്ച്എംസി ഫാര്‍മസി മരുന്ന് ഹോം ഡെലിവറി സേവനം : –
രാവിലെ 8 മുതല്‍ 3 വരെ, ശനിയാഴ്ച മുതല്‍ വ്യാഴം വരെ (വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല)
സേവനം എങ്ങനെ ആക്സസ് ചെയ്യാം
*16000 വിളിക്കുക
*ഭാഷ തിരഞ്ഞെടുക്കുക
*എച്ച്എംസിക്കായി 3 തിരഞ്ഞെടുക്കുക
*ഡെലിവറിക്ക് 2 തിരഞ്ഞെടുക്കുക (ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കേണ്ട ഡെലിവറിക്ക് 30 റിയാല്‍ ഫീസുണ്ടാകും)
എച്ച്എംസിയുടെ ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ്
രാവിലെ 8 മുതല്‍ വൈകുന്നേരം 3 വരെ, ശനിയാഴ്ച മുതല്‍ വ്യാഴം വരെ (വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല)
40260759 എന്ന നമ്പറില്‍ വിളിക്കുക
എച്ച്എംസി ഡയബറ്റിസ് ഹോട്ട്‌ലൈന്‍ : –
ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെയും രാത്രി 7.30 മുതല്‍ 11 വരെയും പ്രവര്‍ത്തിക്കും
16099/4 എന്ന നമ്പറില്‍ വിളിക്കുക
പരിശീലനം ലഭിച്ച ഡയബറ്റിക് എഡ്യൂക്കേറ്റര്‍മാരും ഫിസിഷ്യനുമായി സഹകരിച്ചാണ് പ്രമേഹ ഹോട്ട്‌ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
രക്ത ദാനം
ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തദാതാക്കളുടെ കേന്ദ്രം: ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെയും വൈകുന്നേരം 6 മുതല്‍ 12 വരെയും
സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്ററിന് അടുത്തുള്ള ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍വശത്തുള്ള പുതിയ രക്ത ദാതാക്കളുടെ കേന്ദ്രം : വൈകുന്നേരം 6 മുതല്‍ 12 വരെ അര്‍ദ്ധരാത്രി, ശനിയാഴ്ച മുതല്‍ വ്യാഴം വരെയും പ്രവര്‍ത്തിക്കും. രാവിലെ പ്രവര്‍ത്തിക്കില്ല. അതുപോലെ തന്നെ രണ്ട് കേന്ദ്രങ്ങളും വെള്ളിയാഴ്ച അടച്ചിരിക്കും.
എച്ച്എംസിയുടെ നെസ്മാക് ഉപഭോക്തൃ സേവനം
നെസ്മാക് കസ്റ്റമര്‍ സര്‍വീസ് ഹെല്‍പ്പ്ലൈന്‍, 16060 ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും;
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും സേവനം ലഭിക്കുക.