Uncategorized

ഖത്തര്‍ ഫാമിലി ഡേ ആഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ഫാമിലി ഡേ പ്രമാണിച്ച് ബില്‍ഡിംഗുകളില്‍ പച്ച പുതച്ച് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും. ആഭ്യന്തര മന്ത്രാലയം, പബ്‌ളിക് വര്‍ക്‌സ് അതോറിറ്റി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഖത്തര്‍ റെയില്‍ തുടങ്ങി വിവിധ ബില്‍ഡിംഗുകള്‍ പച്ച പുതച്ച് കുടുംബദിനത്തെ ആഘോഷഭരിതമാക്കി.

2010 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 15 ഖത്തര്‍ കുടുംബദിനമായി ആചരിക്കുന്നു.
കുടുംബത്തിന്റെ ഐക്യവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുകയും ഖത്തറി സമൂഹത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്.

ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദിന്റെ ശുപാര്‍ശ പ്രകാരം 2010 ജൂണിലാണ് ഏപ്രില്‍ 15 ഖത്തര്‍ കുടുംബദിനമായി ആചരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!