Uncategorized
ഈദിന്‍ നിലാവ് വീഡിയോ ആല്‍ബം റിലീസിങ്ങിന് തയ്യാറെടുക്കുന്നു
ദോഹ : അല്‍ത്തൂവ മീഡിയയുടെ ബാനറില്‍ TAC-Qatar & തൃശൂര്‍ ജില്ലാ സൗഹൃദവേദിയും കൈകോര്‍ത്തുകൊണ്ട് ‘ഈദിന്‍ നിലാവ്’ വീഡിയോ ആല്‍ബം റിലീസിങ്ങിന് തയ്യാറെടുക്കുന്നു.
പ്രശസ്ത പിന്നണി ഗായകന്‍ അഫ്സലും യുവ ഗായിക അല്‍ക്ക അസ്‌കറും ചേര്‍ന്ന് ആലപിച്ച ഈ ഗാനം രചിച് സംവിധാനം ചെയ്തിരിക്കുന്നത് ജാബ് – ദോഹയും, കോര്‍ഡിനേറ്റര്‍ റാഫി കണ്ണോത്തുമാണ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഷമീര്‍ തവനൂര്‍, ഓര്‍ക്കസ്ട്രഷന്‍ യാസിര്‍ അഷറഫും, ഓഡിയോ മിക്‌സിങ് ഹരിശങ്കര്‍, എഡിറ്റിങ് & ഫൈനല്‍ കട്ട് റാഷി അല്‍ത്തൂവയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
റേഡിയോ മലയാളം 98.6 എഫ്.എം ചാനല്‍, പിന്നണി ഗായകന്‍ അഫ്‌സലിന്റെ ഫെയ്‌സ്ബുക്ക് പേജ്, അല്‍തുവ മീഡിയ യൂട്യൂബ് ചാനല്‍ വഴിയാണ് ആല്‍ബം റിലീസ് ചെയ്യുന്നത്.