Breaking News
ജൂണ്‍ 4 മുതല്‍ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും

ദോഹ. ജൂണ്‍ 4 മുതല്‍ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും.
വേനല്‍ക്കാലത്തിന് മുന്നോടിയായി എയര്‍ലൈനിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണിതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.
എയര്‍ബസ് എ 350 -1000 വിമാനങ്ങളുടെയും ബോയിംഗ് 787-9 വിമാനങ്ങളുമാണ് ഈ സേവനങ്ങള്‍ക്ക് ഉപയോഗിക്കുക.