ഈദ് അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് പതിനെട്ട് ലക്ഷത്തിലധികം യാത്രക്കാര്‍

ദോഹ: 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് പതിനെട്ട് ലക്ഷത്തിലധികം യാത്രക്കാരെന്ന് ഖത്തര്‍ റെയില്‍ പ്രഖ്യാപിച്ചു.
കമ്പനിയുടെ കണക്കനുസരിച്ച്, ദോഹ മെട്രോ 1.7 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി, അതേസമയം ലുസൈല്‍ ട്രാം ഇതേ കാലയളവില്‍ 110,000 യാത്രക്കാരെ വഹിച്ചു.
ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളില്‍ അല്‍ അസീസിയ, ഡിഇസിസി, ലെഗ്‌തൈഫിയ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഖത്തര്‍ റെയില്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം മുതല്‍, ഖത്തര്‍ റെയില്‍ അതിന്റെ സേവന സമയം നീട്ടിയിരുന്നു.
ദോഹ മെട്രോ ഇപ്പോള്‍ ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയും പ്രവര്‍ത്തിക്കുന്നു.
ലുസൈല്‍ ട്രാം ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1:30 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1:30 വരെയും പ്രവര്‍ത്തിക്കുന്നു.