Uncategorized

30 മരണ കേസുകളില്‍ 5.73 കോടി രൂപ നഷ്ടപരിഹാരമായി അവകാശികള്‍ക്ക് എത്തിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളില്‍ ഏറെ ജാഗ്രതയോടെയാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നതെന്നും സാധ്യമാകുന്ന എല്ലാ തലങ്ങളിലും എംബസി ഇടപെടുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ മരിച്ച 30 ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനായി 5.73 കോടി രൂപയാണ് മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് അയച്ചുകൊടുത്തത്..
എംബസി വിഷയത്തില്‍പെടുകയും ഇന്‍ഷ്യൂറന്‍സ്, കോടതി, നിയമസഹായം എന്നിങ്ങനെ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനാവശ്യമായ എല്ലാ പ്ളാറ്റ് ഫോമുകളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച നടക്കുന്ന ഓപണ്‍ ഹൗസ് തൊഴിലാളികളുടെ അടിയന്തിര പ്രശ്നങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍കൊണ്ടുവരുവാന്‍ സഹായകമാണ്. കോവിഡ് കാലത്ത് ഓണ്‍ലൈനിലാണ് ഓപണ്‍ ഹൗസ് നടക്കുന്നതെന്നതിനാല്‍ നാട്ടില്‍ പോയ പ്രവാസികള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ സഹായകമാണ്.

Related Articles

Back to top button
error: Content is protected !!