Uncategorized

സില ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഇന്റഗ്രേറ്റഡ് സര്‍വീസസിന്റെ കേന്ദ്രമായ ‘സില ഓപ്പറേഷന്‍ സെന്റര്‍’ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തില്‍ സില ബ്രാന്‍ഡ് മാനേജ്‌മെന്റും വേഫൈന്‍ഡിംഗും, ഏകീകൃത ഇലക്ട്രോണിക് ടിക്കറ്റിംഗ് ഹബും അനുബന്ധ പേയ്‌മെന്റ് സംവിധാനങ്ങളും, സെന്‍ട്രല്‍ ക്ലിയറിംഗ് ഹൗസും ടെസ്റ്റ് അതോറിറ്റിയും ഉള്‍പ്പെടുന്നു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേഷന്‍ സെന്ററിന്റെയും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റിയുടെയും പ്രവര്‍ത്തനത്തെയും കേന്ദ്രം പിന്തുണക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഖത്തറിലെ പൊതുഗതാഗതം ഫലപ്രദമായി മെച്ചപ്പെടുത്തുന്നതിനും അതുവഴി അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗത മന്ത്രാലയം ശ്രമിച്ചുവരികയാണ്. പുതിയ പൊതുഗതാഗത സംവിധാനങ്ങള്‍ അവതരിപ്പിക്കുക, മള്‍ട്ടിമോഡല്‍ ഗതാഗത സംവിധാനത്തിന്റെ സംയോജനം, ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും യാത്രാ പ്ലാനര്‍ പോലുള്ള സേവനങ്ങളിലൂടെ പൊതുഗതാഗത ശൃംഖലയെ ഒരുമിച്ച് കൊണ്ടുവരുന്ന സില ആരംഭിക്കുക തുടങ്ങിയ പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് .

ഖത്തറിന്റെ പൊതുഗതാഗത സംവിധാനങ്ങളെ ഒരു സംയോജിത ശൃംഖലയിലേക്ക് കൊണ്ടുവരാനും പൊതുജനങ്ങള്‍ക്ക്
യാത്രയ്ക്കുള്ള സ്മാര്‍ട്ട് ഓപ്ഷനുകള്‍ ലഭ്യമാക്കി രാജ്യ പുരോഗതിയുടെ ഭാഗമാകാനും ലക്ഷ്യം വെച്ചാണ് സില ആരംഭിച്ചതെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍-സുലൈത്തി പറഞ്ഞു,

ഖത്തറിന്റെ പൊതുഗതാഗത ശൃംഖലയില്‍ അടിസ്ഥാനപരമായ മാറ്റം കൈവരിക്കാനും കൂടുതല്‍ ബന്ധിപ്പിക്കുന്നതും സുസ്ഥിരവുമായ ഗതാഗതം സൃഷ്ടിക്കുന്നതിന് അതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട്, ഭാവിയിലെ എല്ലാ സുസ്ഥിര പൊതുഗതാഗത നാഴികക്കല്ലുകളുടേയും ഒരു കേന്ദ്രമായി മാറുന്ന സില ഉദ്ഘാടനം ചെയ്തുകൊണ്ട് ഞങ്ങള്‍ ഇന്ന് ആ ദിശയില്‍ മറ്റൊരു ചുവടുവെപ്പ് നടത്തുന്നു.

വ്യക്തിഗത പൊതുഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിനും സുസ്ഥിരമായ ഭാവി സൃഷ്ടിക്കുന്നതിനും ആത്യന്തികമായി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രയോജനം നേടുന്നതിനുമുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഫലമാണ് സിലയെന്ന് ഗതാഗത മന്ത്രാലയത്തിലെ സാങ്കേതിക കാര്യ വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍താനി പറഞ്ഞു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.

സിലയില്‍ നിലവില്‍ മെട്രോ, ബസ്, ട്രാം, ടാക്സി എന്നിവയാണുള്ളത്. കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ഘട്ടംഘട്ടമായി ആരംഭിക്കുമ. സംയോജിത പേയ്‌മെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കുക, പുതിയ സേവനങ്ങളും ഗതാഗത രീതികളും അവതരിപ്പിക്കുക, പൊതുഗതാഗത ശൃംഖലയെ പൊതുജന ബോധവല്‍ക്കരണത്തിലൂടെയും വിപണനത്തിലൂടെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് മന്ത്രാലയത്തിനുള്ളത്.

സംയോജിത പേയ്‌മെന്റ് ഓപ്ഷനുകള്‍ പൂര്‍ണ്ണമായി സമാരംഭിച്ചുകഴിഞ്ഞാല്‍, ടിക്കറ്റിംഗും യാത്രാ ആസൂത്രണവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ എല്ലാ സാമ്പത്തിക അന്വേഷണങ്ങളും നിയന്ത്രിക്കുന്നതില്‍ സില കോള്‍ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാല്‍ വ്യക്തിഗത പൊതുഗതാഗത മോഡുകളിലെ കോള്‍ സെന്ററുകള്‍ എല്ലാ സാമ്പത്തികേതര അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്നത് തുടരും.

Related Articles

Back to top button
error: Content is protected !!