ഖത്തറില്‍ നിന്നും 40 മെട്രിക് ടണ്‍ ഓക്സിജനുമായി ഐ.എന്‍.എസ് ത്രികാന്ത് പുറപ്പെട്ടു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് 40 മെട്രിക് ടണ്‍ ഓക്സിജനുമായി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് ത്രികാന്ത് ഇന്ന് പുറപ്പെട്ടതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ പൂനെയില്‍ നിന്നും ദോഹയിലെത്തിച്ച രണ്ട് ക്രയോജിനിക് ടാങ്കറുകളില്‍ ഖത്തറിലെ എയര്‍ ലിക്വിഡ് ഗ്രൂപ്പാണ് ഓക്സിജന്‍ നിറച്ച് നല്‍കിയത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി സമാഹരിച്ച 42 ലിറ്ററിന്റെ 100 ഓക്സിജന്‍ സിലിണ്ടറുകളും ഇതേ കപ്പലില്‍ ഇന്ത്യയിലേക്കയച്ചിട്ടുണ്ട്
ഊഷ്മളമായ ഇന്തോ ഖത്തര്‍ ബന്ധത്തിന്റെ സാക്ഷ്യ പത്രമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള സഹായം ഒഴുകുകയാണ്. കഴിഞ്ഞ ആഴ്ചയാണ് അമീരീ എയര്‍ ഫോര്‍സ് വിമാനം അവശ്യ വൈദ്യസഹായവുമായി ഡല്‍ഹിയിലെത്തിയത്. ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളും ഇന്ത്യക്കാവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുവാന്‍ മുന്‍പന്തിയിലുണ്ട്.
INS Trikand @indiannavy left Doha today carrying 2 cryogenic O2 tankers of 40 MT airlifted earlier by @IAF_MCC from Pune to Doha and filled in Qatar by @airliquidegroup and 100 of 42 litre cylinders gifted by Indian Community @icbf_qatar @meaindia #IndiaFightsCorona pic.twitter.com/5v7wVB9Jue
— India in Qatar (@IndEmbDoha) May 19, 2021