
മൂത്രത്തിന്റെ നിറമനുസരിച്ച് ശരീരത്തിന് എത്ര വെള്ളം വേണമെന്ന് കണ്ടെത്തുക
അമാനുല്ല വടക്കാങ്ങര
ദോഹ: മൂത്രത്തിന്റെ നിറം ശരീരത്തിന് എത്ര വെള്ളം വേണമെന്നതിലേക്കുള്ള വ്യക്തമായ സൂചനയാണെന്നും അതിനനുസരിച്ച് വെള്ളം കുടിക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ശുദ്ധജലം അത്യാവശ്യമാണ്. വേനല്‍കാലത്ത് കൂടുതല്‍ വെള്ളം ആവശ്യമായി വരും. ഇടവിട്ട ഇടവേളകളില്‍ വെള്ളം കുടിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കാമ്പയിന്‍ ഓര്‍മപ്പെടുത്തുന്നു .