സ്റ്റാന്‍ഡ് ടുഗതര്‍ പ്രോഗ്രാമുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ വളണ്ടിയറിംഗ് ആന്റ് ലോക്കല്‍ ഡവലപ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റാന്‍ഡ് ടുഗതര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറിലെ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു
ഖത്തറിലെ അര്‍ഹരായ വിദേശി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും സമൂഹത്തില്‍ ഐക്യവും ഭദ്രതയും ഉണ്ടാക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രത്യേകമായ പദ്ധതിയാണ് സ്റ്റാന്‍ഡ് ടുഗതര്‍ പ്രോഗ്രാം.
സ്റ്റാന്‍ഡ് ടുഗതര്‍ (ഒരുമിച്ച് നില്‍ക്കുക) എന്നത് ഒരു സാമൂഹിക വികസന സംരംഭമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സഹായം, ശുചിത്വ കിറ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ പ്രവാസി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സാമൂഹിക നേട്ടം കൈവരിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.