Breaking News

ഖത്തറില്‍ ബുധനാഴ്ച മുതല്‍ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആരംഭിക്കും

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഖത്തറില്‍ ബുധനാഴ്ച മുതല്‍ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആരംഭിക്കും. 65 വയസ്സ് പിന്നിട്ടവര്‍, ഗുരുതര രോഗങ്ങളാല്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എനിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക.

ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പിന്നിടുന്നതോടെ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാകും. 12 മാസത്തിനകം ഇവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ബൂസ്റ്റര്‍ ഡോസ് ഈ വ്യക്തികള്‍ക്ക് വൈറസിനെതിരായ ആന്റിബോഡി അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഡെല്‍റ്റ വേരിയന്റ് ഉള്‍പ്പെടെയുള്ള വ്യത്യസ്ത വേരിയന്റുകളില്‍ നിന്നുള്ള സംരക്ഷണം നല്‍കും. ബൂസ്റ്റര്‍ ഡോസുകള്‍ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രാരംഭ രണ്ട് ഡോസുകള്‍ക്കായി ഉപയോഗിക്കുന്ന അതേ വാക്‌സിന്‍ ഉപയോഗിച്ച് വ്യക്തികള്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ സമയത്ത് ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. അപ്പോയിന്റ്‌മെന്‍ ലഭിക്കുന്നതിന് 4027 7077 എന്ന നമ്പറില്‍ വിളിക്കാം.

Related Articles

Back to top button
error: Content is protected !!