Uncategorized
ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഖത്തര്‍ മന്ത്രി സഭയുടെ അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ഖത്തര്‍ മന്ത്രി സഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമിരി ദിവാനിലെ ആസ്ഥാനത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്ഥാപിക്കാനുള്ള കരട് അമീരി തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാജ്യത്തിനും സമൂഹത്തിനും ആവശ്യമുള്ള യോഗ്യരായ സ്പെഷ്യലിസ്റ്റുകള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ വളര്‍ത്തിയെടുക്കുകയാണ് യൂണിവേര്‍സിറ്റിയുടെ ലക്ഷ്യം. രാജ്യത്തെ മനുഷ്യ, സാമൂഹിക, സാമ്പത്തിക വികസനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി വിവിധ മേഖലകള്‍ വിദഗ്ധരെ വാര്‍ത്തെടുക്കും.