കനിവിന്റെയും കാരുണ്യത്തിന്റെയും ഉറവയായിരുന്നു യൂസഫലിയുടെ ഉമ്മ : എം എം ഹസ്സന്‍

തിരുവനന്തപുരം : കനിവിന്റെയും കാരുണ്യത്തിന്റെയും ഉറവയായിരുന്നു പത്മശ്രീ എം എ യൂസഫലിയുടെ മാതാവ് സഫിയ ഹജ്ജുമ്മയെന്ന് മുന്‍ പ്രവാസകാര്യ മന്ത്രിയും,യു.ഡി.എഫ്. കണ്‍വീനറുമായ എം.എം. ഹസ്സന്‍ അഭിപ്രായപ്പെട്ടു. സഫിയ ഹജ്ജുമ്മയുടെ ഇരുപതിനാലാം ചരമവാര്‍ഷിക ദിനം പ്രമാണിച്ച് ഇന്‍ഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പൂര്‍ണ്ണ ഹോട്ടല്‍ ഹാളില്‍ നടന്ന അനുസ്മരണ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമൈത്രി സംഗീതജ്ഞന്‍ ഗാനവിഭൂഷന്‍ ഡോക്ടര്‍ വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച അനുസ്മരണ ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. ഐ ബി സതീഷ് എം.എല്‍.എ., മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ് , അഡ്വ. ദീപ ഡിക്രൂസ്, കൃപ ചാരിറ്റീസ് ചെയര്‍മാന്‍ ഇമാം അല്‍ -ഹാജ് എ.എം.ബദറുദ്ദീന്‍ മൗലവി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മനസ്സ് ജനറല്‍ സെക്രട്ടറി ബാബു ജോസഫ് ജോണ്‍, പ്രേം നസീര്‍ സുഹൃത്ത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍, റാഫി മെമ്മോറിയല്‍ ക്ലബ് സെക്രട്ടറി പ്രദീപ് മധു, കേരള പ്രവാസി ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് മാഹീന്‍, ഐ. എ. എഫ്. സെന്റര്‍ വൈസ് പ്രസിഡന്റ് ബാബുസാരോജ് സദനം, പീപ്പിള്‍സ് സെന്റര്‍ കണ്‍വീനര്‍ തൊളിക്കോട് സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
കര്‍മ്മ ശ്രേഷ്ഠയായിരുന്ന ഇത്താമയുടെ ഛായ ചിത്രം മുസ് ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഹാജി ഷംസുദ്ദീന്‍
അനാച്ഛാദനം ചെയ്തു
പാവങ്ങള്‍ക്കുള്ള റിലീഫ് കിറ്റുകള്‍ മുന്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എ. നെബിസത്ത് ബീബിയുടെ മകള്‍ ഡോ. ആരിഫാ സൈനുദ്ദീന്‍ വിതരണം ചെയ്തു.
ഇത്താമയെ കുറിച്ച് മാപ്പിള കലാസാഹിത്യ സംഘം കണ്‍വീനര്‍ ഗായകന്‍ കോഴിക്കോട് കരീം രചിച്ച ഗാനങ്ങള്‍ ഗായിക ബദറുനിസ ആലപിച്ചു.
മാലിക് ദിനാര്‍ ഖുര്‍ആന്‍ അക്കാദമി പ്രസിഡന്റ് മൗലവി അഹമ്മദ് ബഖവി പരേതയുടെ പരലോക സുഖ ജീവിതത്തിനായി ദുആ: ചെയ്തു.
പ്രവാസി സംഘം വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ ബാബു സ്വാഗതം ആശംസിച്ചു. മുന്‍ കേരള സര്‍ക്കാര്‍ ലേബര്‍ ഓഫീസര്‍ റേച്ചല്‍ അല്‍ഫോന്‍സ് എം എ നന്ദി പറഞ്ഞു