Breaking News
വിസ്മയ കാഴ്ചകളൊരുക്കിയ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ സമാപിച്ചു

ദോഹ: വിസ്മയ കാഴ്ചകളൊരുക്കിയ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ സമാപിച്ചു.
ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തറാണ് ലുസൈല്‍ ബോളി വാര്‍ഡില്‍ മൂന്ന് ദിവസത്തെ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് .
മൂന്ന് ദിവസങ്ങളിലായി സ്വദേശികളും വിദേശികളുമടക്കം 340,000-ത്തിലധികം സന്ദര്‍ശകരാണ് ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ കാണാനെത്തിയത്. അന്താരാഷ്ട്ര എയറോബാറ്റിക്‌സ്, സ്‌കൈറൈറ്റിംഗ്, പൈറോടെക്‌നിക്കുകള്‍, ലേസര്‍ ഷോകള്‍, വെടിക്കെട്ട് എന്നിവയുള്‍പ്പെടെ 3,000-ത്തിലധികം ഡ്രോണുകളും 16 വിമാനങ്ങളും ഒരുമിച്ച് കൊണ്ടുവന്ന അസാധാരണമായ ഒരു ദൃശ്യ പ്രദര്‍ശനമാണ് ഫെസ്റ്റിവല്‍ സമ്മാനിച്ചത്.
ഖത്തര്‍, സ്‌കാന്‍ഡിനേവിയ, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ ലുസൈലിന് മുകളിലുള്ള ആകാശം പ്രകാശിപ്പിച്ചു.