IM Special

പ്രവാസം


വിനേഷ് ഹെഗ്‌ഡേ

ഏഴാം കടലിന്റെ തിരകള്‍ക്കുമപ്പുറം
കാലം കനിഞ്ഞ മണല്‍ പരപ്പില്‍…
ഒരു സ്വപ്ന ജീവിതം കെട്ടി പടുക്കുവാന്‍
അതിരറ്റ മോഹങ്ങള്‍ ചാമ്പലാക്കി…
കാലത്തിന്‍ പ്രാരാബ്ദ തിരകളും ചുഴികളും
കാലില്‍ പടര്‍ന്നൊരു ബന്ധനമായ്..
വിരഹത്തിന്‍ വേനലാണെങ്കിലും
മനതാരില്‍ കുളിര്‍മഴ പെയ്യിക്കും ഓര്‍മ്മയാം മേഘങ്ങള്‍ ..

ഇനിയെത്ര പുലരികള്‍ വിരഹത്തിന്‍
കയ്പുമായ്..
അളവറ്റ മധുര പ്രതീക്ഷയുമായ്..
തീരതണയാന്‍ കൊതിക്കുമാ നൗകയെ
സ്വാര്‍ത്ഥമാം തുഴകള്‍ അകറ്റീടവേ..
നാളെയാം മിഥ്യയെ സ്വര്‍ഗ്ഗമാക്കാന്‍ നമ്മള്‍ ഇന്നിന്റെ തിരയില്‍ ഒഴുകിടുമ്പോള്‍..
കാലം ചലിക്കുന്നു ഓര്‍മ്മകള്‍ മായുന്നു..
സ്വപ്നങ്ങള്‍ വീണ്ടും ജനിച്ചിടുന്നു.
ഒരു നാളില്‍ ഗ്രീഷ്മം വസന്തമായ് മാറിടും.
തളിരിടും നിന്‍ മോഹ വിത്തുകള്‍ ഒക്കെയും.
മണലില്‍ കുരുത്തൊര സ്വപ്നങ്ങള്‍ ഒക്കെയും
മണ്ണില്‍ വസന്തമായ് മാറിടട്ടെ..

Related Articles

Back to top button
error: Content is protected !!