
ഖത്തര്‍ ജനസംഖ്യ 2628512 ആയി കുറഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷത്തേതിലും കുറഞ്ഞതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 27 ലക്ഷത്തിന് മുകളിലായിരുന്നു ഖത്തറിലെ ജനസംഖ്യ. ഏകദേശം 6.4 ശതമാനം കുറവാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 മെയ് 31 ന്റെ കണക്കനുസരിച്ച് രാജ്യത്തിനകത്തുളള മൊത്തം സ്വദേശികളുടേയും വിദേശികളുടേയും കണക്കാണിത്. രാജ്യത്തിന് പുറത്തുള്ള സ്വദേശികളും വിദേശികളും ഈ കണക്കില്‍ പെടുന്നില്ല.
ഏപ്രില്‍ മസത്തെ അപേക്ഷിച്ച് മെയ് മാസം ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനയുണ്ട്. 0.7 ശതമാനം.