അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ദോഹ തക്‌രീം 2021 : മജ്ലിസ് നേതാക്കള്‍ പങ്കെടുക്കും
ദോഹ : മൂന്ന് പതിറ്റാണ്ടിലേറെയായി സി.ഐ.സി യുടെ മേല്‍നോട്ടത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന് വരുന്ന അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ദോഹ, കേരള മദ്രസാ എജ്യൂകേഷന്‍ ബോര്‍ഡ് (മജ്ലിസ്) നടത്തിയ പൊതുപരീക്ഷയില്‍ പങ്കെടുത്ത 113 കുട്ടികളില്‍ 26 ഫുള്‍ എ പ്ലസും 35 എ പ്ലസ് ഗ്രേഡും നേടി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും മദ്‌റസ നടത്തിയ സെക്കണ്ടറി ഫൈനല്‍ എക്‌സാമില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നതിനു വേണ്ടി തക്‌രീം 2021 സംഘടിപ്പിക്കുന്നു. 2021 ജൂണ്‍ 11 വെള്ളിയാഴ്ച വൈകീട്ട് 6. 45 ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുന്നത്.
ചടങ്ങില്‍ ഇന്റഗ്രേറ്റഡ് എജ്യുകേഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍ മുഖ്യാതിഥിയായിരിക്കും. കേരള മദ്‌റസ എജ്യുകേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുഷീര്‍ ഹസന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ. എം.പി ഹസന്‍ കുഞ്ഞി, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സയ്യിദ് ശൗക്കത്ത് അലി എന്നിവര്‍ പ്രധാന അതിഥികളായിരിക്കും.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡണ്ട് കെ.ടി അബ്ദുറഹ്‌മാന്‍, സി.ഐ.സി വിദ്യാഭ്യാസ വകുപ്പ് മേധാവി അന്‍വര്‍ ഹുസൈന്‍, മദ്രസാ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് ബിലാല്‍ ഹരിപ്പാട്, മദ്രസാ പ്രിന്‍സിപ്പാള്‍ അബ്ദുറഹിമാന്‍ പുറക്കാട്, രക്ഷാകര്‍തൃ പ്രതിനിധി ഡോ. മുഹമ്മദ് ശാഫി (ഹെഡ്, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഓണ്‍കോളജി, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍), വിവിധ സി.ഐ.സി മദ്‌റസകളിലെ പ്രിന്‍സിപ്പാള്‍മാരായ എം.ടി ആദം (ശാന്തിനികേതന്‍, വക്‌റ), കെ.എന്‍ മുജീബുറഹ്‌മാന്‍ (സ്‌കോളര്‍), തൗഫീഖ് റഹ്‌മാന്‍ തൈക്കണ്ടി (അല്‍ഖോര്‍), വിദ്യാര്‍ഥി പ്രതിനിധി അയിദ ഷംസു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു കൊണ്ട് സംസാരിക്കും.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പരിപാടിയില്‍ പ്രഖ്യാപിക്കുന്നതും അവര്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും പിന്നീട് മദ്രസയില്‍ നിന്ന് വിതരണം ചെയ്യുന്നതുമാണ്.
താഴെ കാണുന്ന സൂം ഐഡി ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
Zoom ID : 836 588 0997 Pw: 54321)