Uncategorized

കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണം : ഡോ. ഷംസീര്‍ പാലോറ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : സമകാലിക ലോകത്ത് കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി വളരെ വലുതാണെന്നും സമൂഹം കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും ഖത്തറിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. ഷംസീര്‍ പാലോറ അഭിപ്രായപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ‘കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും പ്രതിവിധികളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഡോക്ടര്‍ ലൈവ് ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ പ്രതിരോധിക്കലാണ് ഏറ്റവും പ്രധാനം. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇടക്കിടെ കൈ സാനിറ്റൈസ് ചെയ്തുമൊക്കെ പ്രതിരോധം സാധ്യമാണ്. വാക്സിനേഷനാണ് മറ്റൊരു പ്രധാനമാര്‍ഗം. സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി രോഗം വരാതെ നോക്കലാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍കാസ് സെന്ററല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, ഒ.ഐ.സി.സി. നേതാക്കളായ കെ.കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററര്‍ മെമ്പര്‍ ബോബന്‍, എ.പി. മണികണ്ഠന്‍, ജൂട്ടാസ് പോള്‍, അബ്ദുറഊഫ് കൊണ്ടോട്ടി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, മലപ്പുറം ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് അലി പൊന്നാനി, ഹൈദര്‍ ചുങ്കത്തറ, ബഷീര്‍ പള്ളിപ്പാട്ട്, മറ്റു ഇതര ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍, ഭാരവാഹികള്‍ ഖത്തറിലെ മറ്റു സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ക്ലാസില്‍ പങ്കെടുത്തു സംസാരിച്ചു.

ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുള്‍റഊഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് നന്നമുക്ക് സ്വാഗതവും സിദ്ധീഖ് ചെറുവല്ലൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!