Breaking News
സ്വര്‍ണം കള്ളക്കടത്തിന് ശ്രമിച്ച 4 ഏഷ്യന്‍ വംശജര്‍ ഖത്തറില്‍ അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : രാജ്യത്ത് നിന്നും അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 4 ഏഷ്യന്‍ വംശജര്‍ ഖത്തറില്‍ പോലീസ് അറസ്റ്റ് ചെയ്തതായി ഖത്തര്‍ ട്രിബൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളക്കടത്ത് സുഗമമാക്കുന്നതിന് പ്രതികള്‍ സ്വര്‍ണക്കട്ടകള്‍ പൊടിച്ചെടുക്കുകയായിരുന്നുവെന്ന് അറസ്റ്റ് ചെയ്ത ഷമാല്‍ സുരക്ഷാ വകുപ്പ് അറിയിച്ചു. നിരവധി പൊടിക്കുന്ന ഉപകരണങ്ങളും സ്വര്‍ണ്ണ വാങ്ങിയതിന്റെ ഇന്‍വോയ്സുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.