Breaking News

ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് 600 ലിറിക ഗുളികകള്‍ അനധികൃതമായി കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ഒരു ഏഷ്യന്‍ രാജ്യത്തുനിന്നും വന്ന യാത്രക്കാരനാണ് നിരോധിക്കപ്പെട്ട ഗുളികകള്‍ കടത്താന്‍ ശ്രമിച്ച് പിടിയിലായത്.

യാത്രക്കാരന്റെ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഗുളികകളാണ് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടത്.

കഴിഞ്ഞ ഒരു മാസത്തോളമായി തുറമുഖങ്ങളിലൂടേയും വിമാനതാവളം വഴിയും ഖത്തറിലേക്ക് ലഹരി വസ്തുക്കള്‍ കടത്താനുള്ള നിരവധി ശ്രമങ്ങളാണ് കസ്റ്റംസ് തകര്‍ത്തത്.

അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനം സിദ്ധിച്ച വിഗദ്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഭീമമായ പിഴയും നാടുകടത്തലടക്കമുള്ള ശിക്ഷകളും സഹിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button
error: Content is protected !!