
യമനിലെ ഭക്ഷ്യസുരക്ഷക്കായി 100 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍ അമീര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യമനിലെ ഭക്ഷ്യസുരക്ഷക്കും ക്ഷാമം തടയുന്നതിനുമായയി 100 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ ഉത്തരവിട്ടു.
ദാരിദ്ര്യത്തിന്റെ കെടുതിയില്‍ നിന്നും യമന്‍ ജനതയെ രക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ദുരിതാശ്വാസത്തിനുള്ള അടിയന്തിര സഹായമായാണ് 100 മില്യണ്‍ ഡോളര്‍ അനുവദിച്ചത്.
യെമനില്‍ ഐക്യരാഷ്ട്ര സംഘടനയുടൈ ലോക ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ശ്രമങ്ങളെ പിന്തുണക്കുന്നത് മനുഷ്യ ദുരന്തത്തിന്റെ തീവ്രത ലഘൂകരിക്കാനുള്ള മാനുഷിക പരിപാടികളുടെ ഭാഗമാണെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .