ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ സെന്റര്‍ ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു; ലുസൈല്‍, വകറ ഡ്രൈവ്-ത്രൂ സെന്ററുകളും ക്യു.എന്‍.സി.സിയിലെ വാക്സിനേഷന്‍ കേന്ദ്രവും അടുത്ത ദിവസങ്ങളില്‍ അടച്ചുപൂട്ടും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ സെന്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രം ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനടുത്താണ് പ്രവര്‍ത്തനമാരംഭിച്ചത്. ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി സെക്ടറിനായി പ്രത്യേകം സജ്ജീകരിച്ച ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ലോകോത്തര സൗകര്യങ്ങളുള്ളതാണ്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സെന്റര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി.
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായ പുതിയ സൗകര്യം പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ ചാരിറ്റി എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ്, ആഭ്യന്തര മന്ത്രാലയത്തിന്റെയും കൊണോകോ ഫിലിപ്സ്-ഖത്തറിന്റെയും പിന്തുണയോടെ, ഖത്തറിന്റെ വാക്സിനേഷന്‍ പ്രോഗ്രാം വേഗത്തില്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സ്ഥാപിതമായ ഒന്നിലധികം വാക്സിനേഷന്‍ കേന്ദ്രങ്ങളിലൊന്നാണ് ഈ കേന്ദ്രം.
”ഈ പുതിയ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം ആരംഭിക്കുന്നത് ദേശീയ കോവിഡ് -19 വാക്സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഖത്തറിന്റെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതായി മന്ത്രി പറഞ്ഞു. നാഷണല്‍ വാക്സിനേഷന്‍ പ്രോഗ്രാം വളരെ കാര്യക്ഷമമമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. വാക്സിന്‍ നല്‍കുന്നതിനുളള ഘട്ടം ഘട്ടമായുള്ള പദ്ധതി ഈ വര്‍ഷം തുടക്കത്തില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുകയും 2021 ല്‍ യോഗ്യതയുള്ള എല്ലാ അംഗങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാവുകയും ചെയ്തു. ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിനും പൊതുജനങ്ങളുടെ പിന്തുണയ്ക്കും നന്ദി, ഞങ്ങള്‍ ഇപ്പോള്‍ ആസൂത്രണം ചെയ്തതിലും വാക്സിനേഷന്‍ കവറേജില്‍ മുന്നിലാണ്. എന്നിരുന്നാലും, കമ്മ്യൂണിറ്റിയിലെ യോഗ്യതയുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരായാണ് മന്ത്രാലയം മുന്നോട്ടുപോകുന്നത്. അപ്പോയിന്റ്മെന്റ് ലഭിക്കുന്ന എല്ലാവരും കാലതാമസമില്ലാതെ വാക്സിന്‍ സ്വീകരിക്കാനും കോവിഡ് മഹാമാരിയില്‍ നിന്ന് സുരക്ഷിതരാവാനും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ഖത്തറിന്റെ ഘട്ടം ഘട്ടമായുള്ള പദ്ധതി വിജയിപ്പിക്കുവാന്‍ പ്രധാന ബിസിനസ്സ്, വ്യവസായ തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് പുതിയ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. 300,000 ചതുരശ്ര മീറ്ററിലധികം വരുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ കേന്ദ്രമായിരിക്കാം, 300 ലധികം വാക്സിനേഷന്‍ സ്റ്റേഷനുകളും 700 സ്റ്റാഫുകളും ഒരു ദിവസം 25,000 ഡോസുകള്‍ നല്‍കാനുള്ള ശേഷിയുമാണ് കേന്ദ്രത്തിനുള്ളതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ബിസിനസ്, ഇന്‍ഡസ്ട്രി മേഖലയ്ക്കുള്ള ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ മേധാവിയുമായ ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ പറഞ്ഞു
ഇന്നുവരെ, ദേശീയ കോവിഡ് -19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 300,000-ലധികം പ്രധാന ബിസിനസ്സ്, വ്യവസായ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്, ഇവരില്‍ പലരും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിനേഷന്‍ സ്വീകരിച്ചവരാണ്.
പുതിയ വാക്സിനേഷന്‍ സെന്ററിലെ ബുക്കിംഗ്, അപ്പോയിന്റ്മെന്റ് പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനായി കോവിഡ് -19 വാക്സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റ് ആരംഭിച്ചതായി ഡോ. അബ്ദുല്‍നൂര്‍ പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ സ്റ്റാഫുകള്‍ക്കായി വാക്സിനേഷന്‍ അപ്പോയന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും.
ബിസിനസ്, ഇന്‍ഡസ്ട്രി മേഖലക്കായി പുതിയ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ – ആരംഭിച്ചതോടെ, ദേശീയ കോവിഡ് -19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ശേഷി ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) വാക്സിനേഷന്‍ സെന്ററും അടുത്ത രണ്ടാഴ്ചയോടെ അടച്ചുപൂട്ടും.
രണ്ടാമത്തെ ഡോസ് വാക്സിനുകള്‍ക്കായി 320,000-ത്തിലധികം ആളുകളാണ് ഡ്രൈവ്-ത്രൂ സെന്ററുകള്‍ പ്രയോജനപ്പെടുത്തിയത്. എന്നാല്‍ വേനല്‍ക്കാലത്തെ താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, സ്റ്റാഫുകള്‍ക്കും സേവന ഉപയോക്താക്കള്‍ക്കും സ്ഥിതി വളരെ വെല്ലുവിളിയായി മാറി.
ലുസൈല്‍ കോവിഡ് -19 ഡ്രൈവ്-ത്രൂ സെന്ററിന്റെ പ്രവര്‍ത്തനത്തിന്റെ അവസാന ദിവസം ജൂണ്‍ 23 ബുധനാഴ്ചയും അല്‍ വക്‌റ കോവിഡ് -19 ഡ്രൈവ്-ത്രൂ സെന്ററിന്റെ പ്രവര്‍ത്തനത്തിന്റെ അവസാന ദിവസം ജൂണ്‍ 30 ബുധനാഴ്ചയും ക്യുഎന്‍സിസിയിലെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ അവസാന ദിവസം ജൂണ്‍ 29 ചൊവ്വാഴ്ച ആയിരിക്കും.
‘ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്സിനേഷന്‍ സെന്റര്‍ തുടക്കത്തില്‍ സ്ഥാപിച്ചത് അധ്യാപകരുടെയും സ്‌കൂള്‍ സ്റ്റാഫുകളുടെയും വാക്സിനേഷന് മുന്‍ഗണന നല്‍കാനാണ്. ഫെബ്രുവരിയില്‍ ആരംഭിച്ചതിനുശേഷം, 600,000 ല്‍ അധികം ആളുകള്‍ക്ക് – അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, കൂടാതെ കമ്മ്യൂണിറ്റിയിലെ മറ്റ് യോഗ്യതയുള്ള നിരവധി അംഗങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്രത്തില്‍ കുത്തിവയ്പ് നല്‍കയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക് പറഞ്ഞു:
ബിസിനസ്, ഇന്‍ഡസ്ട്രി സെക്ടറിനായി പുതുതായി തുടങ്ങിയ ഖത്തര്‍ വാക്സിനേഷന്‍ സെന്ററില്‍ ഒരു ദിവസം 25,000 ഡോസുകളില്‍ കൂടുതല്‍ വാക്സിന്‍ നല്‍കാനുള്ള ശേഷിയുണ്ട്. 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുടനീളം ഒരു ദിവസം 15,000 ഡോസുകള്‍ക്കുള്ള ശേഷി തുടരുന്നു. പ്രതിദിനം മൊത്തം 40,000 ഡോസുകള്‍ വരെ നല്‍കാനുള്ള ശേഷി ദേശീയ കോവിഡ് -19 വാക്സിനേഷന്‍ പ്രോഗ്രാം നിലനിര്‍ത്തുന്നു, ഡോ. അബ്ദുല്‍മാലിക് വിശദീകരിച്ചു.