Breaking News
ഖത്തര്‍ ആഭ്യന്തര മന്ത്രി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനാ സന്ദര്‍ശനം നടത്തി

ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനാ സന്ദര്‍ശനം നടത്തി.
സന്ദര്‍ശന വേളയില്‍, വര്‍ദ്ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുക, യാത്രക്കാരുടെ അനുഭവം വര്‍ദ്ധിപ്പിക്കുക, പ്രവര്‍ത്തന പ്രക്രിയകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിമാനത്താവളത്തില്‍ നടക്കുന്ന സമഗ്ര വിപുലീകരണ പദ്ധതിയുടെ പുരോഗതി അദ്ദേഹം പരിശോധിച്ചു.