Breaking News
ഖത്തറിലുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ നാല് ഗ്രഹങ്ങള്‍ നിരീക്ഷിക്കാം

ദോഹ: ഖത്തറിലുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ നാല് ഗ്രഹങ്ങള്‍ നിരീക്ഷിക്കാനാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു.
ഖത്തറിലെ നിവാസികള്‍ക്ക് വൈകുന്നേര ആകാശത്ത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചൊവ്വയെ നിരീക്ഷിക്കാന്‍ കഴിയും, അതേസമയം ഈ കാലയളവില്‍ ശുക്രന്‍, ശനി, ബുധന്‍ എന്നിവയെ അതിരാവിലെ ആകാശത്ത് കാണാന്‍ കഴിയും.
ഏപ്രില്‍ 5 ശനിയാഴ്ച വൈകുന്നേരം ചൊവ്വ ശവ്വാല്‍ മാസത്തിലെ വളരുന്ന ചന്ദ്രക്കലയോട് ഏറ്റവും അടുത്തായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ വിദഗ്ദ്ധനായ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. പ്രാദേശിക സമയം വൈകുന്നേരം 5.53 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1.18 ന് ചൊവ്വ അസ്തമിക്കുന്നതിന് തൊട്ടുമുമ്പ് വരെ, തെക്കന്‍ ചക്രവാളത്തിലേക്ക് ചൊവ്വയെയും ചന്ദ്രനെയും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ഖത്തറിലെ ആളുകള്‍ക്ക് കഴിയും.