ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുമാമ മാളില്‍ ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭമായ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുമാമ മാളില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ശൈഖ് ജിബര്‍ ഹമദ് അല്‍ ഥാനി ഉദ്ഘാടനം നിര്‍വഹിച്ചു. മിദ്ഹത്ത് അബൂ അല്ലാന്‍, ഖാലിജ് നജി അല്‍ ഖഹ് താനി, ഫായിസ് അല്‍ അലി തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി. ഹംസ, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, റൈഹാന ഹംസ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.