ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അബുദാബിയില്‍ ഊഷ്മളമായ വരവേല്‍പ്പ്

അമാനുല്ല വടക്കാങ്ങര
ദോഹ. സൗഹൃദ സന്ദര്‍ശനത്തിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്കും സംഘത്തിനും അബുദാബിയില്‍ ഊഷ്മളമായ വരവേല്‍പ്പ് .

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സ്വീകരിച്ചത്.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും, പലസ്തീനിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ മുതലായ കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.