Uncategorized

ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണം, സ്പീക്കര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലക്ഷദ്വീപിനു നേരെ നടക്കുന്നത് ത്രിമുഖ ആക്രമണമാണെന്നു കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് . സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി ദീപ് ജനതയെ കീഴ്‌പ്പെടുത്തി ദ്വീപ് വന്‍കിട കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നെലെന്നും അദ്ദേഹം പറഞ്ഞു . ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം എന്ന വിഷയത്തില്‍ ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ച ഉല്‍ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഒരോ ജനതക്കും വേണ്ട വികസനവും പുരോഗതിയും അവര്‍ക്കു കൂടി ബോധ്യപെടുന്നതും തീരുമാനത്തില്‍ അവര്‍ക്കു കൂടി പങ്കാളിത്വം ഉള്ളതുമായിരിക്കണം . എന്നാല്‍ ഉപജീവന മാര്‍ഗങ്ങളും ജനാതിപത്യ അവകാശങ്ങളും കവര്‍ന്നെടുത് ജനങ്ങളെ നിരായൂധികരിച്ചു ദ്വീപില്‍ കോര്‍പ്പറേറ്റ് താല്പരൃയം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു .

ഒരു ഭരണകൂടത്തിന്റെ ജനാതിപത്യ വിരുദ്ധ നിലപാടാണ് ഇന്ന് ലക്ഷദ്വീപ് ജനത അനുഭവിക്കുന്നതെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിച്ച കേരള നിയമ സഭ പ്രതിപക്ഷ നേതാവ് വി.ഡി . സതീശന്‍ പറഞ്ഞു .ദ്വീപില്‍ നടക്കുന്നത് സാംസ്‌കാരിക അധിനിവേശം തന്നെയാണ് . സാധാരക്കാരുടെ ജീവിതത്തിന് വിഘ്‌നം ഉണ്ടാക്കിയും പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുത്തും ഒരു ഭരണകൂടം പ്രവര്‍ത്തിക്കുന്നു . ലക്ഷദ്വീപില്‍ നടക്കുന്നത് ഒരു പരീക്ഷണമാണെന്നും നാളെ ഇത് മറ്റ് സംസ്ഥാങ്ങളിലും വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു . ലക്ഷദ്വീപിന് വേണ്ടി ഏകകണ്ഠമായി കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നിയമ സഭ സ്പീക്കറും പ്രതിപക്ഷ നേതാവും പറഞ്ഞു.

 


ചടങ്ങില്‍ ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒമേഷ് സൈഗാള്‍ മുഖ്യപ്രഭാഷണം നടത്തി . ദ്വീപിന്‍െ ഭൂമിശാത്രവും പരിസ്ഥിതിയും പരിഗണിച്ചു കൊണ്ടുള്ള വികസനം മാത്രമേ ലക്ഷദ്വീപില്‍ നടപ്പാക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു . പ്രാദേശിക ജനതയുടെ അഭിരുചിയും കഴിവും പരിഗണിച്ചു വികസനത്തിന്റെ മുഖ്യഗുണഭോക്താക്കള്‍ ദ്വീപു ജനതയാകുന്ന ഒരു വികസന നയമാണ് ലക്ഷദ്വീപിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി . പരിപാടിയില്‍ ലക്ഷദ്വീപ് എം . പി മുഹമ്മദ് ഫൈസല്‍ , അഡ്വ. ഫസീല ഇബ്രാഹിം , ലക്ഷദ്വീപ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് ഡോ : ലിയാകത്തലി എന്നിവര്‍ സംസാരിച്ചു .

അഫ്ത്താഫ് ബഷീര്‍ , ആയിഷ ഫാത്തിമ എന്നിവരുടെ ദേശിയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രവാസി കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ അഡ്വ . നിസ്സാര്‍ കൊച്ചേരി ആമുഖപ്രഭാഷണം നടത്തി . കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് നന്ദി പറഞ്ഞു . മഞ്ജു മനോജായിരുന്നു പരിപാടിയുടെ അവതാരിക. വി.സി മശൂദ് , എസ് . എ .എം ബഷീര്‍ , കെ .സി അബ്ദുല്ലത്തീഫ് , എ. സുനില്‍ കുമാര്‍ , സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം , റഊഫ് കൊണ്ടോട്ടി , സാദിഖ് ചെന്നാടന്‍, മുഹമ്മദ് ഫൈസല്‍ , അഡ്വ. ജാഫര്‍ ഖാന്‍ ഉമ്മര്‍ ശരീഫ് ലക്ഷദ്വീപ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!