Uncategorized

ചൂട് കനക്കുന്നു, നിര്‍ജലീകരണം ശ്രദ്ധിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ചൂട് കനക്കുന്നു. നിര്‍ജലീകരണം വരാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍. ധാരാളം വെളളവും മറ്റു ദ്രാവകങ്ങളും കുടി്ച്ചാണ് നിര്‍ജലീകരണം വരാതെ നോക്കേണ്ടത്. ശരീരത്തില്‍ ജലാംശം കുറയുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ ഈ സമയത്ത് ശുദ്ധ ജലം ധാരാളമായി കുടിക്കണം.

തണുപ്പിച്ച കാര്‍ബണേറ്റഡ് പാനീയങ്ങള്‍ താല്‍ക്കാലികാശ്വാസം നല്‍കുമെങ്കിലും ശുദ്ധജലത്തിന്റേയോ ഫ്രൂട്ട് ജ്യൂസുകളുടേയോ ഫലം ചെയ്യില്ല. നേരിട്ട് ചൂട് കൊള്ളുന്നത് നിയന്ത്രിച്ചും ധാരാളം വെളളം കുടിച്ചും ചൂടിനെ പ്രതിരോധിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ എമര്‍ജന്‍സി കണ്‍സല്‍ട്ടന്റ് ഡോ. ഷഹ്‌സാദ് അന്‍ജും പറഞ്ഞു.

നിര്‍ജലീകരണവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു. ആവശ്യമായ മുന്‍കരുതലുകളെടുത്താല്‍ ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ ജൂണ്‍ ഒന്നുമുതല്‍ വേനല്‍ വിശ്രമ നിയമം നിലവിലുണ്ട്. തുറന്ന വര്‍ക് സൈറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്് രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെ വിശ്രമമനുവദിക്കണമെന്നാണ് നിയമം. ചൂടിന്റെ കാഠിന്യം ഏറ്റവും കൂടിയ ഈ സമയത്ത് ജോലി ചെയ്യുന്നത് മാനസികവും ശാരീരികവുമായ പ്രയാസങ്ങളുണ്ടാക്കുമെന്നത് പരിഗണിച്ചാണ് ഈ നിയമം നടപ്പാക്കിയത്. സപ്തമ്പര്‍ 15 വരെ ഈ നിയമം തുടരും .

പുറത്ത് ജോലി ചെയ്യുന്നവരും അകത്ത് ജോലി ചെയ്യുന്നവരും ധാരാളമായി വെള്ളം കുടിച്ച് നിര്‍ജലീകരണ സാധ്യതയില്ലാതാക്കണമെന്ന് ഡോ. ഷഹ്‌സാദ് ഓര്‍മിപ്പിച്ചു

Related Articles

Back to top button
error: Content is protected !!