Breaking News

ഇന്ത്യ ഖത്തര്‍ വിമാനങ്ങള്‍ മുടങ്ങി, യാത്രക്കാര്‍ ആശങ്കയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : യാതൊരു മുന്നറിയിപ്പമില്ലാതെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചു. ഇന്നാണ് പലര്‍ക്കും വിമാനം മുടങ്ങിയതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാനങ്ങള്‍ മുടങ്ങിയതോടെ നിരവധി പേര്‍ വിമാനതാവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും അറിയുന്നു.

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ബബിള്‍ കരാറിന്റെ അനിശ്ചിതത്വത്തില്‍ റദ്ദാക്കപെട്ടിരിക്കുകയാണ്. വിമാന കമ്പനികളില്‍ നിന്നും അറിയിപ്പ് കിട്ടുന്നത് വരെ പുതിയ ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുകയോ ഉള്ളത് പുതിയ തിയ്യതിയിലേക്കു മാറ്റുകയോ ചെയാതിരിക്കണമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കോര്‍പറേറ്റ് ഡയറക്ടര്‍ കെ.പി. നൂറുദ്ധീന്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കാത്തതാണ് കാരണമെന്നറിയുന്നു. എന്നാല്‍ അനിശ്ചിതത്വം പരിഹരിക്കുവാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണെന്നും വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കുമെന്നും ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കി.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരധികവും ഇന്ന് രാവിലെ വിവിധ വിമാനതാവളങ്ങളിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ മുടങ്ങിയ വിവരമറിഞ്ഞത്. ഭീമമായ തുക മുടക്കി ഖത്തറില്‍ ക്വറന്റൈന്‍ ബുക്ക് ചെയ്ത യാത്രക്കാരുടെ പരിഭ്രാന്തി ക്വാറന്റൈന്‍ എന്താകും എന്നത് സംബന്ധിച്ചും കൂടിയായിരുന്നു.
വിമാനം റദ്ദായ വിവരം ഹോട്ടല്‍ അധികൃതരെ Hotel booking :[email protected] , Mekaines booking: [email protected]
എന്നീ മെയിലുകളല്‍ അറിയിക്കണമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ നീട്ടാന്‍ ഇന്നലെയാണ് ഇന്ത്യ ഗവണ്‍മെന്റ് തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!