Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ : മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശി അഭിജിത്ത് ഇലക്കാട്ടാണ് നിര്യാതനായത്. 40 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

ജംബോ ഇലക്ട്രോണിക്‌സില്‍ പ്രൊജക്റ്റ് മാനേജറായി ജോലി ചെയ്ത അഭിജിത്ത് പത്ത് വര്‍ഷത്തോളം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം 2019ലാണ് ഖത്തര്‍ വിട്ടത്. കോയമ്പത്തൂരില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു.

ഗോപിനാഥ് മേനാനാണ് പിതാവ്, മാതാവ് രമ ഗോപിനാഥ്, ലാവണ്യയാണ് ഭാര്യ, ശ്രാവണ്‍ അഭിജിത്ത് ഏക മകനാണ്.

Related Articles

Back to top button
error: Content is protected !!