IM Special

ജൂലൈ 1 ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ദിനം

ഡോ. അമാനുല്ല വടക്കാങ്ങര

ഇന്ന് വായിച്ച ശ്രദ്ധേയമായൊരു വാചകം പ്രിയ സുഹൃത്തും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ ഷെജി വലിയകത്ത് കെ.ബി.എഫിന്റെ വാട്സ് അപ്പ് ഗ്രൂപ്പില്‍ പങ്ക് വെച്ചതാണ്. ആരോഗ്യ മേഖലയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമുക്ക് ഡോക്ടര്‍മാരെ വേണം. സാമ്പത്തിക മേഖലയില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ നമുക്ക് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്മാരെ വേണം. സുപ്രധാനമായ ഇവ രണ്ടും ഒരേ ദിവസം വന്നത് യാദൃശ്ചികമായാകാമെങ്കിലും സമകാലിക സാഹചര്യത്തില്‍ നമ്മുടെ നാടിന് രണ്ടും അത്യന്താപേക്ഷിതമാണ്.

1949 ജൂലൈ 1 ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) രൂപീകരിച്ചതിന്റെ ഓര്‍മക്കാണ് ഓരോ വര്‍ഷവും ജൂലൈ 1 ദേശീയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ പ്രൊഫഷണല്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ് ബോഡിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ സാമ്പത്തിക മേഖലയില്‍ ചെയ്യുന്ന സംഭാവനകളെ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഇന്ത്യയിലെ അക്കൗണ്ടിംഗ് പ്രൊഫഷണലിനും ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗിനുമുള്ള ഏക ലൈസന്‍സിംഗ്, റെഗുലേറ്ററി ബോഡിയാണ് ഐസിഎഐ. നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) ഉള്‍പ്പെടെയുള്ള എല്ലാ അക്കൗണ്ടിംഗ്, ഫിനാന്‍സ് ഓര്‍ഗനൈസേഷനുകളും അവര്‍ തയ്യാറാക്കുന്ന അക്കൗണ്ടിംഗ് മാനദണ്ഡങ്ങളുടെ ശുപാര്‍ശകള്‍ പാലിക്കേണ്ടതുണ്ട്.

ഖത്തറില്‍ നിരവധി മലയാളി ചാര്‍ട്ടേഡ് എക്കൗണ്ടന്റമാരുണ്ട് എന്നത് സന്തോഷകരമാണ്.

എല്ലാ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്മാര്‍ക്കും ഇന്ററര്‍നാഷണല്‍ മലയാളിയുടെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.

Related Articles

Back to top button
error: Content is protected !!