Uncategorized

ഒത്തൊരുമിച്ച് കൂടുതല്‍ മെച്ചപ്പെട്ടതിനെ പുനര്‍നിര്‍മിക്കാനാഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര സഹകരണ ദിനം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ഒത്തൊരുമിച്ച് കൂടുതല്‍ മെച്ചപ്പെട്ടതിനെ പുനര്‍നിര്‍മിക്കുക എന്ന പ്രമേയത്തോടെ ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുകയാണ്. അന്താരാഷ്ട്ര സഹകരണ അലയന്‍സും ഐക്യാരാഷ്ട്ര സംഘടനയും ചേര്‍ന്ന് ആഘോഷിക്കുന്ന ഈ ദിനം മനുഷ്യ പുരോഗതിയില്‍ സഹകരണ സ്ഥാപനങ്ങളുടടേയും സംരംഭങ്ങളുടേയും പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്.

എല്ലാ വര്‍ഷവും ജൂലൈ ആദ്യ ശനിയാഴ്ച ആണ് അന്താരാഷ്ട്ര സഹകരണ ദിനമായി ആചരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകള്‍, അന്തര്‍ദേശീയ ഐക്യത്തിനും വികസനത്തിനും നല്‍കുന്ന മാതൃകകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സഹകരണ ദിനാഘോഷത്തിന്റെ ലക്ഷ്യങ്ങള്‍.
rebuild better together, ഒത്തൊരുമിച്ച് കൂടുതല്‍ മെച്ചപ്പെട്ടതിനെ പുനര്‍നിര്‍മിക്കുക എന്ന മഹത്തായ പ്രമേയമാണ് ഈ വര്‍ഷത്തെ സഹകരണ ദിനം ഉയര്‍ത്തിക്കാട്ടുന്നത്. കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തിക സാമൂഹിക ക്രമങ്ങളെ കൂട്ടായ്മയുടേയും സഹകരണത്തിന്റേയുമടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുന്ന സുപ്രധാന പ്രമേയം ഏറെ കാലിക പ്രസക്തമാണ്.


ലോകമെമ്പാടുമുള്ള സഹകരണ സംഘങ്ങള്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരന്തത്തോട് ഐക്യദാര്‍ഡ്യവും പ്രതിരോധവും തീര്‍ത്ത് പുനര്‍ജനിയിലൂടെ ലോകത്തെ വീണ്ടെടുക്കണമെന്ന ആഹ്വാനമാണ് ഈ സന്ദേശം നല്‍കുന്നത്.

അന്താരാഷ്ട്ര സഹകരണ അലയന്‍സ് (ഐസിഎ) സഹകരണ പ്രസ്ഥാനം എന്തിനാണ് നിലകൊള്ളുന്നതെന്ന് എടുത്തുകാട്ടിക്കൊണ്ട് സഹകരണ മാതൃകയിലൂടെ ജനങ്ങളുടെ ക്ഷേമത്തിനും പാരിസ്ഥിതിക കാര്യവിചാരത്തിനും എങ്ങനെ സംഭാവന നല്‍കാമെന്നാണ് അന്താരാഷ്ട്ര സഹകരണ അലയന്‍സ് ഈ ദിനം അന്വേഷിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രൂണോ റീലാന്റ്സ് പറഞ്ഞു,

സ്വാശ്രയത്തിന്റെയും ഐക്യത്തിന്റെയും സഹകരണ മൂല്യങ്ങളെയും സാമൂഹിക ഉത്തരവാദിത്തമുള്ളവരുടെ ധാര്‍മ്മിക മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു മനുഷ്യകേന്ദ്രീകൃത ബിസിനസ്സ് മോഡലിന് അസമത്വം കുറയ്ക്കാനും പങ്കിട്ട അഭിവൃദ്ധി സൃഷ്ടിക്കാനും ഉചിതമായ രീതിയില്‍ പ്രതികരിക്കാനും കഴിയും എന്ന് ബോധ്യപ്പെടുത്തുന്ന ദിനമാണിത്

1923 മുതല്‍ സഹകരണ ദിനം ആചരിക്കുന്നുണ്ടെങ്കിലും 1995 മുതലാണ് ഐക്യ രാഷ്ട്ര സംഘടനയുടെ അംഗീകാരത്തോടെ വിപുലമായ രീതിയില്‍ ഈ ദിനം ആചരിക്കുവാന്‍ തുടങ്ങിയത്.

സഹകരണ പ്രസ്ഥാനം വളരെ സജീവമായ കേരളത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യ പ്രതിബദ്ധതയും പാരസ്പര്യവും അടയാളപ്പെടുത്തുന്ന ഏറെ പ്രധാനപ്പെട്ട ഒരു ദിനമാണിത്.

Related Articles

Back to top button
error: Content is protected !!