Uncategorized

ഫലസ്തീന്‍ ജനതയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.93 മില്യണ്‍ റിയാല്‍ സംഭാവന ചെയ്ത് തലബാത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇസ്രായേല്‍ അതിക്രമങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത മേഖലയിലെ പ്രമുഖ ഭക്ഷ്യ-പലചരക്ക് വിതരണ ആപ്ലിക്കേഷനായ തലബാത്ത് 1935650 റിയാല്‍ സംഭാവന ചെയ്തു .
പത്തു ദിവസത്തിലേറെ തുടര്‍ച്ചയായി ഇസ്രായേല്‍ അതിക്രമങ്ങളില്‍ ഗുരുതരമായ പ്രതിസന്ധിയിലായ ഫലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ മെയ് മാസത്തിലാണ് തലബാത്ത് മുന്നോട്ടു വന്നത്.

പലസ്തീനിലെ മാനുഷിക ആവശ്യങ്ങള്‍ക്കായി അവബോധവും ഫണ്ടും സ്വരൂപിക്കുന്നതിനായി മെയ് 27 വ്യാഴാഴ്ച ലഭിക്കുന്ന മുഴുവന്‍ വരുമാനവും സംഭാവന ചെയ്യുമെന്നാണ് തലബാത്ത് പ്രഖ്യാപിച്ചിരുന്നത്.

ലോകം നിലവില്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ്. മാനവിക പരിഗണന ആവശ്യമുള്ള പലസ്തീനികള്‍ക്ക് സഹായഹസ്തം നല്‍കേണ്ടത് മനുഷ്യരെന്ന നിലയിലും സംരംഭകരെന്ന നിലയിലും ഞങ്ങളുടെ കടമയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈയടിസ്ഥാനത്തിലാണ് ഇത്തരരൊരു ഫണ്ട് സമാഹരണ പരിപാടിയുമായി രംഗത്ത് വന്നതെന്ന് തലബാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോമാസോ റോഡ്രിഗസ് പറഞ്ഞു.

മനുഷ്യ സ്‌നേഹത്തിന്റേയും മാനവികതയുടേയും അടയാളമായാണ് തലബാത്തിന്റെ സംഭാവന വിലയിരുത്തപ്പെടുന്നത്. വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഖത്തര്‍ ചാരിറ്റി, റെഡ് ക്രസന്റ് സൊസൈറ്റി തുടങ്ങിയ ചാനലുകളിലൂടെ സംഭാവനകള്‍ അര്‍ഹരായവരിലേക്കെത്തിക്കുമെന്ന് തലബാത്ത് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!