
ഖത്തറില്‍ വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്കടക്കം ഒരു മാസത്തെ സൗജന്യ ഓണ്‍ അറൈവല്‍ വിസ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്കടക്കം ഒരു മാസത്തെ സൗജന്യ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 6 മാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട്, റിട്ടേണ്‍ എയര്‍ ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിംഗ്, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞുവെന്ന തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ,് യാത്രയുടെ പരമാവധി 72 മണിക്കൂറില്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, യാത്രക്ക് മുമ്പ് www.ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നുമുള്ള യാത്ര അനുമതി എന്നിവയാണ് വേണ്ടത്. 30 ദിവസത്തേക്ക് ലഭിക്കുന്ന വിസ സൗജന്യമായി ഒരു മാസത്തേക്ക് കൂടി നീട്ടുവാന്‍ കഴിയും.
രണ്ട് ഡോസ് വാക്സിനുമെടുത്ത 14 ദിവസം കഴിയാത്തവരെ യാത്ര ചെയ്യുവാന്‍ അനുവദിക്കില്ല.