Uncategorized

ഈത്തപ്പഴ ഉല്‍പാദനത്തില്‍ 76 ശതമാനം സ്വയം പര്യാപ്തത കൈവരിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഈത്തപ്പഴ ഉല്‍പാദനത്തില്‍ ഖത്തര്‍ 76 ശതമാനം സ്വയം പര്യാപ്തത കൈവരിച്ചതായി റിപ്പോര്‍ട്ട്. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷിക വകുപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ വര്‍ഷത്തെ ഈത്തപ്പഴ ഉല്‍പാദനം ഏകദേശം 27000 ടണ്‍ ആണ്.
രാജ്യത്ത് ഏഴ് ലക്ഷത്തോളം ഈന്തപ്പനകളുണ്ട്. 17% ഭൂമിയില്‍ ഇവ കൃഷി ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂഖ് വാഖിഫില്‍ നടക്കുന്ന ആറാമത് ഫ്രഷ് ഈത്തപ്പഴ മേളക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും നിത്യവും ആയിരക്കണക്കിനാളുകളാണ് മേള സന്ദര്‍ശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!