Breaking News
സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി
അഫ്‌സല്‍ കിളയില്‍
ദോഹ : സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്്റ്റംസ് പിടികൂടി എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് 6.885 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്ത സ്‌പെയര്‍ പാര്‍സുകളിലാണ് കഞ്ചാവ് കണ്ടെത്തിയത്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ ഉപകരണങ്ങളും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് നിരന്തരമായ പരിശീലനവും ഉള്‍പ്പെടെയുള്ള കള്ളകടത്ത് തടയാനശ്യമായ എല്ലാ മാര്‍ഗങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായും കസ്റ്റംസ് ട്വീറ്റ് ചെയ്തു.