ഐ.സി.സി യൂത്ത് വിംഗ് രൂപീകരിച്ചു
അഫ്‌സല്‍ കിളയില്‍
ദോഹ : ഇന്ത്യന്‍ കള്‍ചല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ യുവാക്കള്‍ക്കായി ഐ.സി.സി യൂത്ത് വിംഗ് രൂപീകരിച്ചു. വിവിധങ്ങളായ പരിപാടികളില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.
രൂപീകരണത്തോടനുബന്ധിച്ച് ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം ഐ.സി.സി മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളും നിരവധി യുവജനങ്ങളും പങ്കെടുത്തു.
ട്രഷറര്‍ അര്‍ശാദ് അലി ആമുഖ പ്രഭാഷണം നടത്തി. യുത്ത് വിംഗ് കോര്‍ഡിനേറ്ററും ഇന്‍ഹൗസ് ആക്റ്റിവിറ്റീസ് ഹെഡുമായ മോഹന്‍ കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു യുത്ത് വിംഗിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പങ്കെടുത്ത യുവാക്കളുമായി ചര്‍ച്ച നടത്തി. എച്ച്.ആര്‍, പ്രിമൈസിസ് & സ്‌പോര്‍ട്‌സ് ഹെഡ് അനീഷ് ജോര്‍ജ് മാത്യു നന്ദി പറഞ്ഞു.
യൂത്ത് വിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 10ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ നിര്‍വ്വഹിക്കുമെന്ന് ഐ.സി.സി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.