Uncategorized
സെപ്തംബര്‍ 1 മുതല്‍ അല്‍ വക്‌റ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിംഗ് മാറും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : അല്‍ വക്‌റ മെട്രോ സ്റ്റേഷനില്‍ നിലവിലുള്ള പാര്‍ക്കിംഗ് സ്ഥലം സെപ്റ്റംബര്‍ 1 മുതല്‍ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു. പുതിയ പാര്‍ക്ക് ആന്‍ഡ് റൈഡ് സൗകര്യത്തില്‍ 300 ഷേഡുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉണ്ടാകും.
കുറഞ്ഞ സമയത്തും കുറഞ്ഞ നിരക്കിലും ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതി ലക്ഷ്യമിടുന്നത്.