
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കല്ലറയ്ക്കല്‍ ചിറ്റിപറമ്പന്‍ തോമസ് മകന്‍ ജോസ്‌മോന്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു.
മന്നായ് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്ന ജോസ്, ഫ്രണ്ട്സ് ഓഫ് തൃശൂര്‍ യുവജന വിഭാഗം മുന്‍ ജനറല്‍ കണ്‍വീനറും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.
2018 വരെ ഖത്തറിലുണ്ടായിരുന്ന അദ്ദേഹം മന്നായ് മലയാളി സമാജം, സംസ്‌കൃതി, ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ തുടങ്ങിയ വിവിധ വേദികളില്‍ സജീവമായിരുന്നു.
റെനിയാണ് ഭാര്യ. രോഹിത് ജോസ്, അലീന ജോസ് എന്നിവര്‍ മക്കളാണ്
ജോസ്‌മോന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മുക്കാട്ടുകര സെന്റ് ജോര്‍ജസ് പള്ളി സെമിതിതേരിയില്‍ ഇന്ന് വൈകുന്നേരം നടന്നു.