Uncategorized

മലയാളി വ്യാപാര പ്രമുഖരോടൊപ്പം ഏവന്‍സ് സംഘം തുര്‍ക്കിയിലേക്ക്

ദോഹ : ഖത്തറിലെ മലയാളി വ്യാപാര പ്രമുഖരോടൊപ്പം ഏവന്‍സ് സംഘം നാല് ദിവസത്തെ തുര്‍ക്കി സന്ദര്‍ശനത്തിന് പുറപ്പെട്ടു. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏവന്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപാടത്തും ജീവനക്കാരും സംഘത്തിന് യാത്രയയപ്പ് നല്‍കി.

ഖത്തറിലെ പെര്‍മെനന്റ് റെസിഡന്‍സി ഹോള്‍ഡറും സഫ വാട്ടര്‍ കമ്പനി മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അഷ്‌റഫ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി, ഗ്രൂപ്പ് ടെന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍റഹ്‌മാന്‍ കരിഞ്ചോല, സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ മുസ്തഫ സാഹിബ്, റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കരീം വി.എം, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, വീ വണ്‍ ഗ്ലോബല്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍, എല്‍ദോസ് ജെബി, ബിനു തോമസ് എന്നിവരാണ് സംഘത്തിലുള്ളത്. മീഡിയപ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് സംഘത്തിന് നേതൃത്വം കൊടുക്കുന്നത്.

തുര്‍ക്കിയിലെ ടൂറിസ്റ്റ് പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംഘം തിങ്കളാഴ്ച ദോഹയില്‍ തിരിച്ചെത്തും.

Related Articles

Back to top button
error: Content is protected !!