Breaking News
ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അഫ്‌സല്‍ കിളയില്‍ :-
ദോഹ : ഖത്തറിലെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപെട്ടവരുടെ കൂട്ടായ്മയായ ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച . വെള്ളിയാഴ്ച ദോഹയിലെ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് നടന്ന ക്യാമ്പില്‍ നൂറിലധികം ആളുകള്‍ രക്തം ദാനം ചെയ്തു.
ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഖാലിദ് കല്ലുവിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യൂമേറ്റ്‌സ്‌ന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയാണ് ഇതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ആയ ഷര്‍ഫീന പറഞ്ഞു. പി.എസ്.എം ഷാഫി ഹമദ് ഹോസ്പിറ്റല്‍ പ്രതിനിധിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. കുഞ്ഞിക്ക, ഫഹദ്, പ്രിയ, അബ്ബാസ്, നൗഫല്‍, അഷ്റഫ്, ഫഹദ് കമറുദ്ധീന്‍, സലീം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.