Breaking News

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ. അബ്ദുല്ല ഹസന്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍ : –

ദോഹ : ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ഗവേഷകനും ദീര്‍ഘകാല ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന കെ. അബ്ദുല്ല ഹസന്‍ നാട്ടില്‍ അന്തരിച്ചു. 78 വയസ്സായിരുന്നു.

 

 

കോവിഡ് ബാധയെതുടര്‍ന്ന് അഡ്മിറ്റായ അദ്ദേഹം കഴിഞ്ഞ ദിവസം  കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

1943ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനിച്ചു. പിതാവ് അഹ്‌മദ് കൊടക്കാടന്‍, മാതാവ് തലാപ്പില്‍ ഫാത്വിമ, കുറ്റ്യാടി ഇസ്‌ലാമിയ കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഖത്തറിലെ മഅ്ഹദുദ്ദീനില്‍ ഉപരിപഠനം.തുടര്‍ന്ന് ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്തു

ഇബാദത്ത് ഒരു ലഘു പരിചയം. റംസാന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും, സച്ചരിതരായ ഖലീഫമാര്‍, സകാത്ത് തത്വവും പ്രയോഗവും എന്നിവയാണ് പ്രധാന കൃതികള്‍.

ഖത്തറിലേക്ക് വരുന്നതിന് മുമ്പ് പ്രബോധനം സബ് എഡിറ്ററായി ജോലി ചെയ്ത അദ്ദേഹം ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അദ്ദേഹം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ് ലാമിയില്‍ സജീവമായിരുന്നു. വിദ്യാര്‍ഥികളില്‍ ഗവേഷണബോധം സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന്റെ താത്വിക വിശകലനങ്ങളും ഗഹനമായ പഠനങ്ങളും ഏറെ സഹായകമായി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യ ഗണങ്ങളുണ്ട്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ് ലാമിക ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി സേവന മനുഷ്ടിച്ച
അദ്ദേഹം ദഅവ കോളേജ് പ്രിന്‍സിപ്പല്‍, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ഇസ് ലാമിക് പബ്‌ളിഷിംഗ് ഹൗസ് ഡയറക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യ ഗണങ്ങളുണ്ട്

എ സാബിറയാണ് ഭാര്യ. കുവൈത്തിലെ പണ്ഡിതനും പ്രഭാഷകനുമായ ഫൈസല്‍ മഞ്ചേരി , ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ സലാം, അന്‍വര്‍ സഈദ്, അലി മന്‍സൂര്‍, ഹസീന, ഡോ. അനീസ് റഹ് മാന്‍, അല്‍ഥാഫ് ഹുസൈന്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!